കുട്ടിക്കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുട്ടിക്കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

16.4.10

സത്യം


സത്യമാണ് നിത്യവും
വെണ്മയായ താരകം
ഓര്‍ത്തുകൊള്‍ക കൂട്ടരേ 
ചേര്‍ത്തുകൊള്‍കിതെപ്പൊഴും.
വാക്കിലും നടപ്പിലും 
നിത്യജീവിതത്തിലും
ഒത്തുചേര്‍ന്നു പോകുവാന്‍ 
സത്യസന്ധരാക നാം.

തത്തമ്മ


കുട്ടി :  പച്ചത്തത്തെ സുന്ദരി മുത്തേ
           കൊച്ചു വെളുപ്പിനെയെങ്ങോട്ടാ?

തത്ത :  ആഹാരത്തിനു വകതേടിഞാ-
           നോടി നടപ്പൂ കുഞ്ഞനിയാ. 

കുട്ടി :  അഞ്ജന മെഴുതിയ നിന്‍ കണ്ണിണകളി   
           ലെന്തേയിത്തിരി സന്താപം?  

തത്ത :  കുഞ്ഞെയിന്നലെയന്തി വരേയ്കുമൊ-   
           രഞ്ചരിപോലും കിട്ടീലാ. 

കുട്ടി :  ഒരുപിടി ധാന്യം ഞാന്‍ നല്‍കീടാ - 
          മെന്നുടെകൂടെപ്പോരുക നീ. 

തത്ത :  കുഞ്ഞേ നിന്നുടെയുള്ളിലെ നെയ്ത്തിരി-    
           വെട്ടം ലോകം കാണട്ടെ.  



8.4.10

ആഗ്രഹം





കുഞ്ഞിളം തുമ്പിക്കു മാനത്തു ദൂരത്തു-
ചുറ്റിക്കറങ്ങുവാന്‍ മോഹമായി
തന്നുടെയാഗ്രഹം മാതാവിനോടവള്‍
ചെന്നു പറഞ്ഞിട്ടു യാത്രയായി.
കൂട്ടില്‍ നിന്നും കുറേ സഞ്ചരിച്ചപ്പഴോ
കുഞ്ഞിച്ചിറകു തളര്‍ന്നു പോയി
ഏന്തിവലിഞ്ഞുതന്‍ കൂട്ടില്‍ക്കടന്നപ്പോള്‍
ആഗ്രഹമെങ്ങോ പറന്നു പോയി.