ലക്നോയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രജത ജയന്തി ആഘോഷ വേദിയില്‍ ആയിരം രൂപാ നോട്ടുകളില്‍ കൊരുത്ത കോടികളുടെ കൂറ്റന്‍ ഹാരം വന്‍ വിവാദത്തിനു വഴി തെളിച്ചിരിക്കുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നേതാവിനെ നോട്ടുമാല അണിയിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. ഇത് ഒഴിവാക്കേണ്ടത് തന്നെയല്ലേ? ഗാന്ധി ചിത്രം ഉല്ലേഖനം ചെയ്ത നോട്ടു മാല കഴുത്തില്‍ തൂക്കി നില്‍ക്കുന്നത് ജനനന്മയിലും ജനാധിപത്യത്തിലും പ്രതീക്ഷയര്‍പ്പിച്ച ആ മഹാനോടുള്ള അനാദരവല്ലേ?
കോടിക്കണക്കിനു ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ ആഘോഷ വേദികളെ പണക്കൊഴുപ്പിന്‍റെ ആഭാസമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടു ത്തേണ്ടത് ഓരോ ഭാരതീയന്‍റെയും കടമയാണ്.
നോട്ടുമാല അണിയിച്ചു കൊണ്ടുള്ള സ്വീകരണങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ആദ്യം മുന്നോട്ടു വരിക. അതോ ഇത്തരം 'മാലയോഗങ്ങള്‍' എല്ലാവരും തുടരുമെന്ന് പ്രഖ്യാപിക്കുമോ?
മറ്റ് കളരിത്തറകള്‍
തിരുവായ്ക്ക് എതിര്‍ വാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിരുവായ്ക്ക് എതിര്‍ വാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
21.3.10
7.3.10
ശുചിത്വം അവരുടെ കടമ..... മാലിന്യം നമ്മുടെ അവകാശം
"എന്‍റെ കേരളം ........ മാലിന്യ മുക്തം
ശുചിത്വം നമ്മുടെ കടമ, ശുചിത്വം നമ്മുടെ അവകാശം"
കേരള സര്‍ക്കാര്‍ കലണ്ടറിന്‍റെ എല്ലാ പേജിലും അച്ചടിച്ചു വച്ചിരിക്കുന്ന ഈ പരസ്യ വാചകം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം മലയാളിയെന്നും പരിസര ശുചിത്വത്തില്‍ പിന്നിലാണെന്ന് വര്‍ക്കല പാപ നാശത്തെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ ഈ അടുത്ത ദിവസം നമുക്ക് കാട്ടിത്തന്നു. തികച്ചും ലജ്ജാകരം. പാപ നാശത്തെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രധാന ബീച്ചും ഹെലിപ്പാഡ് മുതല്‍ മലപ്പുറം വരെയുള്ള ക്ലിഫ്ഫും പാറയിടുക്കുകളും കുന്നിന്‍ ചരിവുകളും ഇരുപതംഗ വിദേശി സംഘം വൃത്തിയാക്കിയ വാര്‍ത്ത കേട്ടിട്ടും നമുക്കൊരു ചുളിപ്പുമില്ല. ഈ പ്രകൃതി സ്നേഹികള്‍ വിശ്രമമില്ലാതെ അഞ്ചര മണിക്കൂര്‍ കഠിന പ്രയത്നം ചെയ്യുമ്പോള്‍ കുന്നിന്‍ മുകളില്‍ നമ്മള്‍ കാഴ്ചക്കാരായി അണി നിരന്നു.
ഒന്‍പത് സ്ത്രീകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്ന വിനോദ സഞ്ചാരികളാണ് കൈകളില്‍ ഗ്ലൌസും ധരിച്ച് ചീഞ്ഞളിഞ്ഞ മാലിന്യം പെറുക്കിക്കൂട്ടി ചാക്കുകളിലാക്കി നീക്കിയത്. അവയില്‍ പ്ലാസ്റ്റിക് കുപ്പികള്‍, റസ്ടോറന്റുകളില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞ അടുക്കള മാലിന്യങ്ങള്‍ നിറഞ്ഞ ക്യാരി ബാഗുകള്‍, ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെയുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ മനുഷ്യ വിസര്‍ജ്യവുമുണ്ട്.
യൂറോപ്പില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്ജിനിയര്‍മാരും മറ്റു വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
കണ്ടാല്‍ അറപ്പുളവാക്കുന്നതും ചീഞ്ഞളിഞ്ഞതുമായ മാലിന്യം നീക്കി ശുചീകരിക്കാനുള്ള ചേതോ വികാരം എന്താണെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് 'നിങ്ങള്‍ക്ക് നാണമില്ലേ ഈ മനോഹര തീരത്തെ ഇവ്വിധം വികൃതമാക്കാന്‍. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിങ്ങള്‍ മലയാളികള്‍ വിദ്യാഭ്യാസവും ശുചിത്വവും ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതിയെ നശിപ്പിക്കാനാണോ വിദ്യാഭ്യാസം നേടിയത്' എന്നാണ്.
അതെ, രണ്ടക്ഷരം പഠിച്ചു പോയാല്‍ തൂമ്പ എടുക്കാന്‍ മടി കാണിക്കുന്ന നമ്മള്‍ ഇവരുടെ ഈ പ്രവൃത്തി കണ്ടു പഠിക്കേണ്ടതാണ്. കയ്യും കെട്ടി നോക്കി രസിച്ചത് ഒട്ടും ശരിയായില്ല.
പയറ്റുകള്‍
തിരുവായ്ക്ക് എതിര്‍ വാ
27.2.10
ആരുണ്ടിവിടെ ചോദിക്കാന്‍?
മോഹന്‍ ലാലും അഴീക്കോടും തമ്മിലുള്ള വാഗ്വാദം യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു.
സാഹിത്യലോകത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാഷിനോട് അഭ്രപാളികളില്‍ ഇന്ദ്രജാലം കാട്ടുന്ന മോഹന്‍ ലാല്‍ എന്ന വലിയ നടന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ഇത്രയും വലിയ വിവാദമാവുമെന്നു പാവം ജനങ്ങള്‍ സ്വപ്നേപി നിനച്ചില്ല. ഏതു പ്രശ്നങ്ങളിലും അഭിപ്രായം പറയുവാനും ആ പ്രശ്നം രമ്യമായി പരിഹരിക്കുവാനുള്ള ഇടപെടലുകള്‍ നടത്തുവാനുമുള്ള സ്വാതന്ത്ര്യം എല്ലാപേര്‍ക്കു മുണ്ട് എന്ന കാര്യം ആരും മറക്കാതിരിക്കുക.
മറ്റൊരാളുടെ കാര്യത്തിലിടപെട്ട് രണ്ടുപേരും സ്വയം അപഹാസ്യരായിത്തീരുന്ന കാഴ്ച ഞങ്ങള്‍ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കുവാന്‍ കഴിയുമെന്ന് രണ്ടു പേരും കരുതരുത്. വിദ്യാഭ്യാസവും വിവരവുമുള്ള നിങ്ങളെ പ്പോലുള്ളവര്‍ പരസ്പരം മലിന വാക്കുകള്‍ ചൊരിയുമ്പോള്‍ തെരുവ് പിള്ളേരുടെ പ്രവര്‍ത്തികളെക്കാള്‍ തരംതാണതാകരുത് എന്നു മാത്രമാണ് ഞങ്ങളുടെ എല്ലാം പ്രാര്‍ത്ഥന. മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെട്ടു വേറൊരു പ്രശ്നമുണ്ടാക്കുക, പരിഹരിക്കുവാന്‍ ചെന്ന പ്രശ്നം അതുപോലെ കിടക്കുക അവസാനം പരസ്പരം വിഴുപ്പലക്കുക.
സാഹിത്യകാരന്മാരുണ്ടേലെ സിനിമക്കാരുള്ളൂ എന്നതുപോലെ സിനിമക്കാരാണ് സാഹിത്യകാരന്മാരുടെയും വളര്‍ച്ചക്ക് പിന്നിലെന്ന് മനസ്സിലാക്കണം. മറ്റുള്ളവര്‍ വയസ്സായെന്ന് പറയുന്നവര്‍ അവര്‍ സ്വയം ചെറുതാകുകയാണ് എന്ന കാര്യം മറക്കരുത്. നായക വേഷം കെട്ടുന്നതിനു പ്രായമല്ല മറിച്ചു പ്രതിഭയാണ് വേണ്ടത് എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.
ഇപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കു മനസ്സിലായി, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബുദ്ധി ജീവികളെക്കാള്‍ മിടുക്കര്‍ അല്‍പ്പ ബുദ്ധികളായ ഞങ്ങള്‍ തന്നെയാണെന്ന്. ഈശ്വരാ ഇവര്‍ക്കെന്നാണോ നീ നല്ല ബുദ്ധി കൊടുത്ത് ഈ പ്രശ്നമൊന്ന വസാനിപ്പിക്കുന്നത്?
പയറ്റുകള്‍
തിരുവായ്ക്ക് എതിര്‍ വാ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)