27.2.10

ആരുണ്ടിവിടെ ചോദിക്കാന്‍?


      മോഹന്‍ ലാലും അഴീക്കോടും തമ്മിലുള്ള വാഗ്വാദം യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു.    
   സാഹിത്യലോകത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാഷിനോട് അഭ്രപാളികളില്‍ ഇന്ദ്രജാലം കാട്ടുന്ന മോഹന്‍ ലാല്‍ എന്ന വലിയ നടന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ഇത്രയും വലിയ വിവാദമാവുമെന്നു പാവം ജനങ്ങള്‍ സ്വപ്നേപി നിനച്ചില്ല.                   ഏതു     പ്രശ്നങ്ങളിലും അഭിപ്രായം പറയുവാനും ആ പ്രശ്നം രമ്യമായി പരിഹരിക്കുവാനുള്ള ഇടപെടലുകള്‍ നടത്തുവാനുമുള്ള സ്വാതന്ത്ര്യം എല്ലാപേര്‍ക്കു മുണ്ട് എന്ന കാര്യം ആരും മറക്കാതിരിക്കുക.
     മറ്റൊരാളുടെ കാര്യത്തിലിടപെട്ട് രണ്ടുപേരും സ്വയം അപഹാസ്യരായിത്തീരുന്ന കാഴ്ച ഞങ്ങള്‍ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കുവാന്‍ കഴിയുമെന്ന് രണ്ടു പേരും കരുതരുത്. വിദ്യാഭ്യാസവും     വിവരവുമുള്ള നിങ്ങളെ പ്പോലുള്ളവര്‍ പരസ്പരം മലിന വാക്കുകള്‍ ചൊരിയുമ്പോള്‍ തെരുവ് പിള്ളേരുടെ പ്രവര്‍ത്തികളെക്കാള്‍ തരംതാണതാകരുത് എന്നു മാത്രമാണ് ഞങ്ങളുടെ എല്ലാം പ്രാര്‍ത്ഥന. മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെട്ടു വേറൊരു പ്രശ്നമുണ്ടാക്കുക, പരിഹരിക്കുവാന്‍ ചെന്ന പ്രശ്നം അതുപോലെ കിടക്കുക അവസാനം പരസ്പരം വിഴുപ്പലക്കുക.    

   സാഹിത്യകാരന്മാരുണ്ടേലെ സിനിമക്കാരുള്ളൂ എന്നതുപോലെ സിനിമക്കാരാണ് സാഹിത്യകാരന്മാരുടെയും വളര്‍ച്ചക്ക് പിന്നിലെന്ന് മനസ്സിലാക്കണം. മറ്റുള്ളവര്‍ വയസ്സായെന്ന് പറയുന്നവര്‍ അവര്‍ സ്വയം ചെറുതാകുകയാണ് എന്ന കാര്യം മറക്കരുത്. നായക വേഷം കെട്ടുന്നതിനു പ്രായമല്ല മറിച്ചു പ്രതിഭയാണ് വേണ്ടത് എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

    ഇപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കു മനസ്സിലായി, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബുദ്ധി ജീവികളെക്കാള്‍ മിടുക്കര്‍ അല്‍പ്പ ബുദ്ധികളായ ഞങ്ങള്‍ തന്നെയാണെന്ന്. ഈശ്വരാ ഇവര്‍ക്കെന്നാണോ നീ നല്ല ബുദ്ധി കൊടുത്ത് ഈ പ്രശ്നമൊന്ന വസാനിപ്പിക്കുന്നത്?