26.6.10

സഹനം

ഞാനൊരു യാചകന്‍
നീ ചക്രവര്‍ത്തിയും
പക്ഷെ, ഞാന്‍ കൂടെപ്പിറപ്പാണതോര്‍ക്കണം.
ഞാനിന്നു തെരുവിലും
നീ സൌധ,മൊന്നിലും ‍
ദൈവഹിതമിതും
എന്നാശ്വസിക്കിലും
വിശ്വൈകശില്‍പ്പി,നിന്‍ ‍പക്ഷംപിടിക്കിലും
നിരാലംബരായവര്‍
വന്ദിച്ചു നില്‍ക്കിലും
നിരാശരാകുന്നയി,ത്തിരുവോണനാളിലും
തെരുവിലൊരുപിടി-
വറ്റായി നീയെന്‍റെ
മുന്നില്‍വന്നെത്താന്‍ മടിച്ചുനിന്നീടിലും
നാട്ടിട വഴികളില്‍
ചുമടേന്തിയിഴയുന്ന,
ഋഷഭ നേത്രങ്ങള്‍ നീ വിസ്മരിച്ചീടിലും
വിശ്വസിച്ചീടുന്നു
ശാശ്വത സത്യമെ;
ഇന്നു നീ വേഷപ്രച്ഛന്നനാണെങ്കിലും.