16.4.10

സത്യം


സത്യമാണ് നിത്യവും
വെണ്മയായ താരകം
ഓര്‍ത്തുകൊള്‍ക കൂട്ടരേ 
ചേര്‍ത്തുകൊള്‍കിതെപ്പൊഴും.
വാക്കിലും നടപ്പിലും 
നിത്യജീവിതത്തിലും
ഒത്തുചേര്‍ന്നു പോകുവാന്‍ 
സത്യസന്ധരാക നാം.

തത്തമ്മ


കുട്ടി :  പച്ചത്തത്തെ സുന്ദരി മുത്തേ
           കൊച്ചു വെളുപ്പിനെയെങ്ങോട്ടാ?

തത്ത :  ആഹാരത്തിനു വകതേടിഞാ-
           നോടി നടപ്പൂ കുഞ്ഞനിയാ. 

കുട്ടി :  അഞ്ജന മെഴുതിയ നിന്‍ കണ്ണിണകളി   
           ലെന്തേയിത്തിരി സന്താപം?  

തത്ത :  കുഞ്ഞെയിന്നലെയന്തി വരേയ്കുമൊ-   
           രഞ്ചരിപോലും കിട്ടീലാ. 

കുട്ടി :  ഒരുപിടി ധാന്യം ഞാന്‍ നല്‍കീടാ - 
          മെന്നുടെകൂടെപ്പോരുക നീ. 

തത്ത :  കുഞ്ഞേ നിന്നുടെയുള്ളിലെ നെയ്ത്തിരി-    
           വെട്ടം ലോകം കാണട്ടെ.  



11.4.10

ദയാവധം

ഒരു മെല്ലിച്ച ജീവിതം
ആത്മഹത്യയെ പ്രണയിച്ച്
റയില്‍പ്പാതയിലിരിക്കവേ,
രക്ഷകയായെത്തിയ ധനാട്യ സുന്ദരി
വാക്കുകളില്‍ ആകൃഷ്ടനാക്കി
അയാളെ
ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
പിന്നീട്,
അയാളുടെ ശ്വാസ നിശ്വാസങ്ങള്‍ക്ക്
നേര്‍ പാതിയാകാന്‍ തയ്യാറായി
അവള്‍, ടിയാനെ
തന്‍റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചപ്പോള്‍,
കാലന്‍ കൈയൊഴിഞ്ഞെന്നു കരുതി
വിഷമിച്ചിരുന്ന അയാള്‍
റെയില്‍പ്പാളമന്വേഷിച്ചു മെനക്കെടാതെ,
ദയാവധത്തിനു ഹര്‍ജി സമര്‍പ്പിച്ച
സമാധാനത്തോടെ,
സമ്മതപൂര്‍വ്വം തലകുലുക്കി.

10.4.10

മാതൃക





യുവാക്കളായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ ഉമയനല്ലൂര്‍  ¯ÜÞÏßW øºß‚Äí ææ¼Õ É‚ AùßÏáæ¿ Õ߼ϷÞÅ. ¦Ïßø¢ d·ÞÎB{ßW ææ¼Õ É‚Aùß µã×ßæÏK ÉiÄßÏßWæM¿áJßÏÞÃí ©ÎÏȈâV ¯ÜÞÏßW ÄøßÖáµß¿K ¥øçÏAV dÉçÆÖJí        É‚Aùß µã×ß È¿JßÏÄí. ÕßÕßÇ ÕµáMáµ{ßW ç¼ÞÜß æº‡áK ²øáµâG¢ ÏáÕÞA{ÞÃí µã×ßAí ÉßKßW.

ÉÞÕW, É¿ÕÜ¢, æÕUøß, ÉÏV, æÕI, ÕßÕßÇÏßÈ¢ ºàøµZ ®KßÕÏÞÃí §Õßæ¿ ÈGáÕ{VJßÏÄí.     µâ¿ÞæÄ ØÎàÉ dÉçÆÖæJ Õà¿áµ{ßW ÕßJᢠÕ{ÕᢠØì¼ÈcÎÞÏß ÈWµß µã×ßæÏ çdÉÞrÞÙßMßAáKÄßÈᢠ§ì µâGÞÏíÎ ÎùK߈. ©ÎÏȈâV ÉÞ¿çÖ~ø ØÎßÄß, ·ÈÞ¿í µã×ß ÍÕX ®KßÕøáæ¿ çÎWçÈÞGJßÜÞÏßøáKá µã×ß È¿ KÄí.     ÕßJᢠÕ{Õᢠµã×ß ÍÕÈÞÃí ÈWµßÏÄí.
-വാര്‍ത്ത- 


കളരി വാക്ക് 

വെള്ളക്കോളര്‍ ജോലി സ്വപ്നം കണ്ടു നാട്ടിലെ കൃഷിയിടങ്ങള്‍ തരിശു ഭൂമികളാക്കി മാറ്റിയ പുത്തന്‍ തലമുറ ഈ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ വിളയിച്ച കൃഷിരീതി മാതൃകയാക്കിയാല്‍ കേരളം പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് മടങ്ങി വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാവക്കയും പടവലങ്ങയും അന്യ സംസ്ഥാനത്ത് നിന്നിറക്കുന്ന സ്ഥിതിക്ക്, വിലക്കയറ്റമെന്ന മുറവിളിക്ക് അല്പമെ ങ്കിലും ആശ്വാസം ലഭിക്കില്ലേ?

2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍








മമ്മൂട്ടിയാണ് മികച്ച നടന്‍. 
ശ്വേത മേനോന്‍ മികച്ച നടി. 
പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 
എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്.
എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. 
പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. 
വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 

മറ്റ് പുരസ്‌കാരങ്ങള്‍

ഗായകന്‍-യേശുദാസ്-മധ്യവേനല്‍-സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
ഗായിക-ശ്രേയ ഗോഷ്വാല്‍-ബനാറസ്-ചാന്തുതൊട്ടില്ലെ...
സംഗീതസംവിധായകന്‍-മോഹന്‍സിതാര-സൂഫി പറഞ്ഞ കഥ
ഗാനരചയിതാവ്-റഫീഖ് അഹമ്മദ്-സൂഫി പറഞ്ഞ കഥ
ഛായാഗ്രഹണം-കെ.ജി. ജയന്‍-സൂഫി പറഞ്ഞ കഥ
ഹാസ്യതാരം-സുരാജ് വെഞ്ഞാറമ്മൂട്-ഇവര്‍ വിവാഹിതരായാല്‍
ജനപ്രിയചിത്രം-ഇവിടം സ്വര്‍ഗമാണ്
നവാഗതസംവിധായകന്‍-പി സുകുമാര്‍-സ്വ.ലേ.
എഡിറ്റിങ്-ശ്രീകര്‍ പ്രസാദ്-പഴശിരാജ

8.4.10

ആഗ്രഹം





കുഞ്ഞിളം തുമ്പിക്കു മാനത്തു ദൂരത്തു-
ചുറ്റിക്കറങ്ങുവാന്‍ മോഹമായി
തന്നുടെയാഗ്രഹം മാതാവിനോടവള്‍
ചെന്നു പറഞ്ഞിട്ടു യാത്രയായി.
കൂട്ടില്‍ നിന്നും കുറേ സഞ്ചരിച്ചപ്പഴോ
കുഞ്ഞിച്ചിറകു തളര്‍ന്നു പോയി
ഏന്തിവലിഞ്ഞുതന്‍ കൂട്ടില്‍ക്കടന്നപ്പോള്‍
ആഗ്രഹമെങ്ങോ പറന്നു പോയി.

5.4.10

വിഷു






അന്ന്

മണ്ണിന്‍റെ കാരുണ്യത്തിലുണ്ണുന്നവര്‍ക്കു 
മലയാള നന്മതന്‍ പ്രതീക്ഷയായി 
പുതിയ വിളവിറക്കലിന്നാദ്യത്തെ  
ഉഴവുചാല്‍ വീഴുന്ന സുദിനമായി    
പ്രതീക്ഷകളുടെ കര്‍ണ്ണികാരച്ചിരിയായി 
വീഥിയിലെല്ലാം കൊന്നയുടെ മഞ്ഞക്കടലായി
കണിത്താലമൊരുക്കി വിഷു വരവായി. 


ഇന്ന് 
പത്തായങ്ങളില്ല  സമൃദ്ധി  നിറച്ചു വയ്ക്കാന്‍ 
കുത്തരിപ്പാടങ്ങള്‍ ഫ്ലാറ്റിന്നിടങ്ങളായി മാറുന്നു 
കണിയില്ല കൈ നീട്ടമില്ല; പണക്കൊതി പൂണ്ടവര്‍ 
കെണിയൊരുക്കി പതുങ്ങിയിരിക്കുന്നു. 



ആണുങ്ങടെയാഘോഷം സുരപാനത്തിലായി 
പെണ്ണുങ്ങടെയാഘോഷം ചാനല്‍ ളത്തിലായി 
കാലംമാറി നന്മകളൊക്കെ ലാഭച്ചരക്കായി 
കോലം മാറാത്തവരൊക്കെയും പഴഞ്ചരായി. 



4.4.10

അറിയാന്‍


പച്ചക്കറികള്‍ അരിഞ്ഞ് അധിക സമയം വയ്ക്കരുത് അവയിലെ പോഷകാംശം നഷ്ടപ്പെടും. 

പരന്ന പാത്രങ്ങളില്‍ ആഹാരം പാകം ചെയ്യുന്നത് ഇന്ധനം ലാഭിക്കും. 

പച്ചക്കറികളുടെ കേടു വന്ന ഭാഗം ചെത്തിക്കളഞ്ഞു ബാക്കിഭാഗം കറിവെയ്ക്കാനെടുക്കുന്ന രീതി നന്നല്ല. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. 

സാലഡിനുള്ള   പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നേരത്തെ അരിഞ്ഞ് വയ്കരുത്. നിറം മങ്ങിപ്പോകും. 

മീന്‍ കുടം പുളി ചേര്‍ത്ത് വയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്പ് അല്പം കായപ്പൊടി ചേര്‍ക്കുക. രുചി കൂടും. 

ടിന്നില്‍ സൂക്ഷിച്ചിരിക്കുന്ന ബിസ്കറ്റിന്  മുകളില്‍ ഒരു ബ്ലോട്ടിംഗ് പേപ്പര്‍ ഇട്ടു വച്ചിരുന്നാല്‍ പുതുമ നഷ്ടപ്പെടില്ല. 

ഗ്രീന്‍പീസ് പോളിത്തീന്‍ ബാഗിലാക്കി ഫ്രീസറില്‍ വച്ചാല്‍ കേടു കൂടാതെയിരിക്കും. 

ഉള്ളി രണ്ടായി മുറിച് പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ ഇട്ടിരുന്നാല്‍ അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരില്ല. 

പാല്‍  ചെറു  തീയില്‍  തിളപ്പിക്കാന്‍  വച്ച്, പാത്രത്തില്‍  ഒരു  സ്പൂണ്‍  കൂടി  ഇട്ടു   വച്ചിരുന്നാല്‍ തിളച്ചു തൂവില്ല. 

പരിപ്പ് പാകം ചെയ്യും മുന്‍പ് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു ചെറിയ സ്പൂണ്‍ നെയ്യും ചേര്‍ക്കുക. പ്രത്യേക രുചി ലഭിക്കും. 

അടുക്കളയിലെ സിങ്ക് കഴുകിയതിനുശേഷം  അല്പം നാരങ്ങനീരോ വിനാഗിരിയോ ഒഴിക്കുക. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കും.