14.10.09

ഈ മഴയത്ത്‌

പാട വരമ്പിനടുത്തൊരു മണ്‍കുടില്‍ 
കൂനിക്കൂടിയിരിക്കുമ്പോള്‍
സപ്ത നിറങ്ങളിലൊരു, നവചിത്രം 
സചിതാവഴകോടെഴുതുന്നു.
നന്മൊഴി മുത്തുകളുരിയാടുംപോല്‍
മഴയുടെ പുതു സ്വരമുയരുന്നു
സ്മൃതിയില്‍ ബാല്യമലര്‍മഴ വീണ്ടും
കുളിരണിയിച്ചെത്തുന്നു.
സസ്യലതാതികള്‍ മന്ദഹസിക്കെ,
ഭാവന ചിറകു വിരിക്കുന്നു;
അകലേനിന്നൊരു സുസ്മിതകാവ്യ-
ദേവതയെന്നെ വിളിക്കുന്നു.
ഹര്‍ഷലഹരിയിലേറെ ദ്രുമങ്ങള്‍
വര്‍ഷനടനം തുടരുമ്പോള്‍
പൊടി പടലങ്ങളടങ്ങിയ ധരണിയി-
ലുന്മേഷം കൊടിയേറുന്നു.
കുപ്പി വളകള്‍ കിലുക്കി വരുന്നൊരു
കര്‍ക്കടകത്തിന്‍ കളി ചിരി പോല്‍
ലളിത മനോഹര നാദത്തില്‍ച്ചെറു-
തോടുകളില്‍ ജലമുയരുന്നു.
മുകിലുകളന്തിയുറങ്ങിയ മന്ദിര-
മുകളില്‍ തങ്ക വിളക്കൊന്നില്‍
തിരി തെളിയുന്നുണ്ടെങ്കിലുമിപ്പോള്‍
തെല്ലു വെളിച്ചം മങ്ങുന്നു. 
സൂര്യ മയൂരം പീലി നിവര്‍ത്തിയ- 
നേരമിരുള്‍ പോയ്‌ മറയുന്നു 
വാനിന്‍ പുരികക്കൊടിയൊന്നല്പം 
താനേ മേലോട്ടുയരുന്നു. 
ഇടവഴി കയറിവരുന്നൊരു സുന്ദര- 
ചിന്തയില്‍ ബാല്യം തെളിയുന്നു; 
വാടിയിരുന്ന കനവുകള്‍ പോലും 
മോടിയിലോടി രസിക്കുന്നു. 
നൃത്തം ചെയ്‌വൂ ചിത്ത; മൊരുത്സവ- 
ഗാനം പോല്‍ മഴ വര്‍ഷിക്കെ, 
ഇല കൊഴിയുന്നത് വേദന;യെന്നാല്‍ 
മഴ പൊഴിയുന്നതിലാനന്ദം.
(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

11.10.09

ഉണരുക!




"വര്‍ജ്ജിക്കേണ്ടതു മദ്യം" 
ഗര്‍ജ്ജനമല്ലിത് സത്യം 
ജീവിതഗാഥകളെഴുതിയ ചിന്തക-
രോതിയ സുന്ദര മന്ത്രം. 
കണ്ണീരണിയുവതന്ത്യം 
മുന്നേയുള്ളത് ചിന്ത്യം 
തട്ടിയുടയ്ക്കുന്നൊത്തിരി ജീവിത- 
കനവുക-ളീ, ദുര്‍ഭൂതം. 
തെല്ലു വെളിച്ചം നല്‍കാന്‍
കഴിവുള്ളവരു,ണ്ടെന്നാല്‍ 
ഇരുളി,ലനങ്ങാപ്പാറകള്‍ പോലിവി- 
ടുരിയാടാതെയുറക്കം. 
നാടിതു സുന്ദര നാട് 
കഥകളിതന്‍ പൊന്‍ വീട് 
ആദര്‍ശത്തിന്‍ തെളിനീരുറവകള്‍ 
പിറവിയെടുത്ത നിലാവ്‌.
അനുവര്‍ത്തിക്കുക നമ്മള്‍- 
വിശ്വ മഹദ്‌വാക്യങ്ങള്‍
മദ്യ-മയക്കുമരുന്നുകള്‍ പാരിതി-  
ന്നാപത്തെന്ന മൊഴികള്‍  
പുതു തലമുറ-യീ ധരയില്‍ 
കതിരായ്‌ത്തീരണ, മെന്നാല്‍ 
ലഹരിയ്ക്കടിമകളാകുകിലിവിടെ-
വിഹരിക്കും- യമ, യാനം. 
തട്ടിയുണര്‍ത്തുക- സത്യം 
ചിന്തരുതിനി- യുവ രക്തം
യൌവ്വന ചിന്തകളരുതായ്മകളുടെ- 
യരുമകളോ - ഹാ! കഷ്ടം.
യുവ ജനതയെ രക്ഷിപ്പാന്‍ 
കച്ചമുറുക്കുക നാടേ; 
മെല്ലെ സഹിക്കുകയല്ലിനി വേണ്ടത് 
പോരാടുകയിതിനെതിരെ.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍)






9.10.09

2009 -ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം




ÕÞ×ß¹í¿Y: 2009 æÜ ØÎÞÇÞÈJßÈáU æÈÞçÌW ÉáøØíµÞø¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏíAí. ÈÏÄdL ÎßµÕí ÉøßÃß‚ÞÃí ²ÌÞÎÏíAá ÉáøØíµÞø¢. øÞ¼cÞLø ÈÏÄdL ÌtBZ ªGßÏáùMßAáKÄßÈᢠ¼ÈĵZAß¿ÏßæÜ ØÙµøâ ÕVÇßMßAáKÄßÈᢠæºÏíÄ çØÕÈB{ÞÃí ²ÌÞÎæÏ ÉáøØíµÞøJßÈí ¥VÙÈÞAßÏÄí.



¦ÃÕ ÈßVÕcÞÉÈ dÖÎBZAÞÏß ²ÌÞÎ È¿JßÏ dÉÕVJÈB{ᢠÎáØíÜߢ øÞ¼cB{áÎÞÏáU Ø¢¸V×¢ µáùÏíAáKÄßÈáU ¥çgÙJßæa dÖÎB{áÎÞÃí µNßxß dÉÇÞÈÎÞÏᢠÉøßÃß‚Äí.
Ø¢¸V×¢ È¿AáK øÞ¼cB{ßçÜAí dÉÄßÈßÇßµæ{ ¥Ï‚í ØÎÞÇÞÈJßæa ÆâÄÈÞµÞX ²ÌÞÎ dÖÎß‚ÄÞÏß ¥ÕÞVÁí µNßxß ÕßÜÏßøáJß. ¦ഗോ{ÄÞÉÈ¢ æºùáAáKÄßÈáU ¥çÎøßAX dÉØßÁaßæa dÖÎBZ ØíÄáÄcVÙÎÞæÃKí µNßxß ¥ÍßdÉÞÏæMGá.


ØÎÞÇÞÈJßÈáU æÈÞçÌW ØNÞÈ¢ ÈÞÜí ¥çÎøßAX dÉØßÁaáÎÞVAᢠ²øá èÕØí dÉØßÁaßÈáÎÞÃí ÜÍß‚Äí. ÄßÏçÁÞV ùâØ¡æÕWx¡ (1906), ÕáçdÁÞ ÕßWØY (1919), ¼ßNß µÞVGV (2002),  ÌùÞAí ²ÌÞÎ (2009) ®KßÕøÞÃí ØÎÞÇÞÈ æÈÞçÌW çÈ¿ßÏ ¥çÎøßAX dÉØßÁaáÎÞV. 2007W Ïá®Øí ææÕØí dÉØßÁaí ¥W      ഗോര്‍  ÉáøØíµÞø¢ çÈ¿ß.

205 çÉøáµ{ÞÃí §JÕÃæJ ¥ÕÞVÁßÈÞÏß ÉøßÃßAæMGßøáKÄí. 1.4 ÆÖÜf¢ çÁÞ{V ÕøáK ÉáøØíµÞø¢ ÁßØ¢ÌV 10Èí ²ÌÞÎ  xáÕÞBá¢. 

8.10.09

സത്യം!





ചതുരംഗമത്രെ നിന്‍റെ ജന്മം
കരുക്കളായ് നീങ്ങും നിങ്ങളെല്ലാം
വിധി തന്‍റെ പകിടകള്‍, എറിയുമിനിയും,
കഥയറിയാതെ, പടവെട്ടി മരിച്ചു വീഴും..
പടവെട്ടി വീഴും ചിലര്‍ പാതി വഴിയില്‍
വഴിതെറ്റിയലയും മറ്റു ചിലര്‍ പാവം!
ചിലര്‍ കുന്നു കൂട്ടും പൊന്‍പണം മാത്രം,
ചിലര്‍ ചേര്‍ത്തുവെക്കും, ഒരു നൂറു സ്വപ്നം.
പടവെട്ടി നേടുവാന്‍ പദവി പലതത്രെ
പടവെട്ടി നേടുവാന്‍ ഒരു നൂറു ദേശം
പലകാതമോടി തളര്‍ന്നവന്‍ പിന്നെ,
പറയാതെ ഒന്നും മരിച്ചു വീഴും!
ഘടികാര സൂചി തിരിയുന്നു വീണ്ടും,
കരുക്കളായ് വീണ്ടും നീങ്ങുന്നു നീയും
അറിയൂ നീയിനി, ആ നിത്യ സത്യം 
മനുഷ്യാ, നീ വെറും കരുക്കള്‍ മാത്രം!

(ദേവി )

ഹിലരി മാന്‍റലിന് ബുക്കര്‍ സമ്മാനം





ഇംഗ്ലീഷ് സാഹിത്യത്തിലെ ആഗോള ബഹുമതിയായി പരിഗണിക്കപ്പെടുന്ന മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ്‌ എഴുത്തുകാരി ഹിലരി മാന്‍റല്‍ അര്‍ഹയായി. 'വുള്‍ഫ് ഹാള്‍' എന്ന കൃതിക്കാണ് പുരസ്കാരം. ചരിത്രത്തെ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന മഹത്തായ പുസ്തകമാണ് ഹിലരി മാന്‍റലിന്‍റെ വുള്‍ഫ് ഹാള്‍ എന്ന് സാഹിത്യ നിരൂപകര്‍ നേരത്തെതന്നെ വിലയിരുത്തിയിരുന്നു. 50 ,000 പൌണ്ടാണ് (ഏകദേശം 37 ലക്ഷം രൂപ) സമ്മാനത്തുക. 1520കളിലെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന തോമസ്‌ ക്രോംവെലിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയാണ്‌ നോവല്‍. വ്യക്തിഗത മനഃശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും ഇടകലര്‍ത്തി പരിശോധിക്കുന്നതിനൊപ്പം വായനയുടെ രസം ചോര്‍ന്ന്‌ പോകാതെ നോവല്‍ രചിയ്‌ക്കാന്‍ മാന്‍റ ലിന്‌ കഴിഞ്ഞിട്ടുണ്ടെന്നും പുരസ്‌ക്കാര സമിതി അഭിപ്രായപ്പെട്ടു.
നീണ്ട അഞ്ച്‌ വര്‍ഷം കൊണ്ടാണ്‌ മാന്‍റല്‍ നോവല്‍ പൂര്‍ത്തിയാക്കിയത്‌. പ്രശസ്‌ത ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്‌ ജെ.എം.കുറ്റ്‌സി, എഎസ്‌ ബയാറ്റ്‌, ആദം ഫോള്‍ഡ്‌സ്‌, സാറ വാട്ടേഴ്‌സ്‌, സൈമണ്‍ മാവര്‍ എന്നീ പ്രശസ്‌തരെ പിന്തള്ളിയാണ്‌ ഹിലരി മാന്‍റല്‍ ബുക്കര്‍ കരസ്ഥമാക്കിയത്‌.
 കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ്‌ കല്‍പ്പിതകൃതികളാണ്‌ മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്‌.





ഇന്ത്യക്കാരനായ അരവിന്ദ്‌ അഡിഗയുടെ ദ വൈറ്റ്‌ ടൈഗര്‍ എന്ന നോവലാണ്‌ കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പുരസ്‌ക്കാരം നേടിയത്‌.
-------------------------------------------
ഡോ. എം. തോമസ്‌ മാത്യുവിന് വയലാര്‍ അവാര്‍ഡ്‌

2009 -ലെ വയലാര്‍ രാമ വര്‍മ പുരസ്കാരം ഡോ. എം. തോമസ്‌ മാത്യുവിന്. കുട്ടികൃഷ്ണ മാരാരെ ക്കുറിച്ചുള്ള 'മാരാര്‍ ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം' എന്ന പഠന ഗ്രന്ഥത്തിനാണ്തി പുരസ്കാരം ലഭിച്ചത്. 25 ,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്‌ ഒക്ടോബര്‍ 27 -ന് സമ്മാനിക്കും.
സഹൃദയപക്ഷപാതിത്വത്തോടെയുള്ള മാരാരുടെ ധീര നിലപാടുകള്‍ക്ക് തത്തുല്യസമീപനം പുലര്‍ത്തുന്നതാണ് തോമസ്‌ മാത്യുവിന്‍റെ പുസ്തകമെന്ന് അവാര്‍ഡ്‌ നിര്‍ണയ സമിതി വിലയിരുത്തി.


----------------------------------------------------------





ÕÞ×ß¹í¿Y: 2009 æÜ ØÎÞÇÞÈJßÈáU æÈÞçÌW ÉáøØíµÞø¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏíAí. ÈÏÄdL ÎßµÕí ÉøßÃß‚ÞÃí ²ÌÞÎÏíAá ÉáøØíµÞø¢. øÞ¼cÞLø ÈÏÄdL ÌtBZ ªGßÏáùMßAáKÄßÈᢠ¼ÈĵZAß¿ÏßæÜ ØÙµøâ ÕVÇßMßAáKÄßÈᢠæºÏíÄ çØÕÈB{ÞÃí ²ÌÞÎæÏ ÉáøØíµÞøJßÈí ¥VÙÈÞAßÏÄí.




¦ÃÕ ÈßVÕcÞÉÈ dÖÎBZAÞÏß ²ÌÞÎ È¿JßÏ dÉÕVJÈB{ᢠÎáØíÜߢ øÞ¼cB{áÎÞÏáU Ø¢¸V×¢ µáùÏíAáKÄßÈáU ¥çgÙJßæa dÖÎB{áÎÞÃí µNßxß dÉÇÞÈÎÞÏᢠÉøßÃß‚Äí.
Ø¢¸V×¢ È¿AáK øÞ¼cB{ßçÜAí dÉÄßÈßÇßµæ{ ¥Ï‚í ØÎÞÇÞÈJßæa ÆâÄÈÞµÞX ²ÌÞÎ dÖÎß‚ÄÞÏß ¥ÕÞVÁí µNßxß ÕßÜÏßøáJß. ¦ഗോ{ÄÞÉÈ¢ æºùáAáKÄßÈáU ¥çÎøßAX dÉØßÁaßæa dÖÎBZ ØíÄáÄcVÙÎÞæÃKí µNßxß ¥ÍßdÉÞÏæMGá.



ØÎÞÇÞÈJßÈáU æÈÞçÌW ØNÞÈ¢ ÈÞÜí ¥çÎøßAX dÉØßÁaáÎÞVAᢠ²øá èÕØí dÉØßÁaßÈáÎÞÃí ÜÍß‚Äí. ÄßÏçÁÞV ùâØ¡æÕWx¡ (1906), ÕáçdÁÞ ÕßWØY (1919), ¼ßNß µÞVGV (2002),  ÌùÞAí ²ÌÞÎ (2009) ®KßÕøÞÃí ØÎÞÇÞÈ æÈÞçÌW çÈ¿ßÏ ¥çÎøßAX dÉØßÁaáÎÞV. 2007W Ïá®Øí ææÕØí dÉØßÁaí ¥W      ഗോര്‍  ÉáøØíµÞø¢ çÈ¿ß.


205 çÉøáµ{ÞÃí §JÕÃæJ ¥ÕÞVÁßÈÞÏß ÉøßÃßAæMGßøáKÄí. 1.4 ÆÖÜf¢ çÁÞ{V ÕøáK ÉáøØíµÞø¢ ÁßØ¢ÌV 10Èí ²ÌÞÎ  xáÕÞBá¢. 





നോബല്‍ സമ്മാനം

ഭൌതിക ശാസ്ത്രം, രസതന്ത്രം, വൈദ്യ ശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനം, സാമ്പത്തിക ശാസ്ത്രം, എന്നീ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയവര്‍ക്ക്‌ നല്‍കുന്ന ലോകത്തെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്കാരമാണിത്. ഡൈനാമിറ്റ് നിര്‍മ്മിക്കാന്‍ നൈട്രോ ഗ്ലിസറിന്‍ ഉപയോഗിക്കാമെന്ന് 1866 -ല്‍ കണ്ടെത്തിയ സ്വീഡിഷ്‌ ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ്‌ നോബല്‍ ആണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. 1895 നവംബര്‍ 27 -ന് അദ്ദേഹം എഴുതിയ വില്‍ പത്രത്തില്‍ സ്വത്തിന്‍റെ ഒരു ഭാഗം വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള പുരസ്കാരത്തിനായി മാറ്റി വെച്ചു. 1866 -ല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് ലോകം അറിഞ്ഞത്. പക്ഷെ, വന്‍ സമ്പത്തിനുടമയായ അവിവാഹിതനായ നോബലിന്‍റെ സ്വത്തിന്‍റെ വലിയൊരു ഭാഗം സമ്മാനമായി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്‍റെ കുടുംബം എതിര്‍ത്തു. ഇത് കാരണം നോബല്‍ സമ്മാനം ആരംഭിക്കാന്‍ 1901 വരെ വൈകി.
നോബല്‍ വില്‍ പത്രത്തില്‍ സമ്മാനത്തിനായി മാറ്റിവെച്ച സ്വത്തിന്‍റെ വാര്‍ഷിക വരുമാനമാണ് നോബല്‍ സമ്മാനത്തുക. അതിനാല്‍ ഓരോ വര്‍ഷവും സമ്മാനത്തുകയില്‍ മാറ്റം വരും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നോബലിന്‍റെ വില്‍ പത്രത്തില്‍ ഇല്ലായിരുന്നു. 1968 -ല്‍ സ്വീഡിഷ് ബാങ്കായ സ്വെറിഗ്സ് റിക്സ് അവരുടെ 300 - ആമത്‌ വാര്‍ഷികത്തില്‍ നോബലിനോടുള്ള ആദര സൂചകമായി സാമ്പത്തിക ശാസ്ത്ര നോബല്‍ കൂട്ടിച്ചേര്‍ത്തു. ആല്‍ഫ്രഡ്‌ നോബലിന്‍റെ ചരമ ദിനമായ ഡിസംബര്‍ 10 -നാണ് എല്ലാ വര്‍ഷവും നോബല്‍ സമ്മാനം നല്‍കുന്നത്‌.
സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്‌ ഹോമിലെ വേദിയില്‍ ജേതാക്കള്‍ മെഡലും സമ്മാന ഡിപ്ലോമയും സമ്മാന ത്തുകയുടെ പത്രവും ഏറ്റു വാങ്ങും. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാത്രം നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലാണ് സമ്മാനിക്കുന്നത്.
രവീന്ദ്രനാഥ ടാഗോര്‍ 1913 -ല്‍ സാഹിത്യ നോബല്‍ നേടി ഈ ബഹുമതി നേടുന്ന ആദ്യ ഭാരതീയനായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പതിപ്പിനായിരുന്നു പുരസ്കാരം. സി.വി.രാമന്‍ 1930 -ല്‍ ഊര്‍ജ്ജതന്ത്ര നോബല്‍ നേടി.
ഡോ. സുബ്രമണ്യം ചന്ദ്രശേഖര്‍ 1983 -ല്‍ ഊര്‍ജ്ജതന്ത്ര നോബല്‍ നേടിയപ്പോള്‍, മദര്‍ തെരേസ്സ 1979 -ല്‍ സമാധാന നോബല്‍ നേടി. ഡോ.അമര്‍ത്യ സെന്‍ 1988 -ല്‍ സാമ്പത്തിക ശാസ്ത്ര നോബല്‍ നേടി.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ സാഹിത്യകാരന്‍ സര്‍ വി.എസ്. നയ്പാല്‍ 2001 -ല്‍ നോബല്‍ നേടി. 2009-ല്‍ രസതന്ത്ര ശാസ്ത്രജ്ഞന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണനിലൂടെ അത് ഒരിക്കല്‍കൂടി ഒരിന്ത്യന്‍ വംശജന് ലഭിച്ചിരിക്കുന്നു.

7.10.09

കാത്തിരിപ്പ്‌


ജപമാലപോല്‍ തിരിഞ്ഞിടുന്നു വാസരം
കതിരൊഴിഞ്ഞെല്ലിച്ചുറങ്ങുന്നു ജീവിതം
ചകിതനെപ്പോലലയുന്നെന്‍ മനോരഥം
നിശ്ശബ്ദസാക്ഷി തന്നിന്നുമെന്‍ ജാതകം.

അകലെ പൊലിയുന്നൊരു ചെറു താരകം
ഉലകില്‍ കനവുകള്‍ക്കുത്തമ സ്മാരകം
അഴലിന്‍ മുകിലുകളാലെന്‍റെ നെഞ്ചകം
ഇരുളവേ-യിടറുന്നൊരുവേള തായ്മനം.

ജനിമൃതിക്കിടയിലാ, യേച്ചുകെട്ടുന്നതാം
ജീവിതകാല- മല്പാല്പം ദ്രവിക്കയാല്‍
ആശിക്കുമായുസ്സിനൊരു മാരിവില്ലിന്‍റെ
സമയമേയുളളുവെന്നോതുന്നു പാരിടം.

തെളിദീപമാകാശമൊന്നാകെ നിറയവേ,
തളിരിടുന്നിടയിലെന്നോര്‍മ്മകളെങ്കിലും
തളരുന്ന തനുവില്‍പ്പിടഞ്ഞിടു- ന്നീദിനം
നിളപോ, ലൊഴുകുവാനാശിച്ച യൌവ്വനം.

ഒരു പുരുഷായുസ്സ്, നുകരാതെ മാതുലന്‍
മെല്ലെ മറഞ്ഞയീ വഴിയിലുടിന്നു ഞാന്‍
ഇനിയെത്ര കാതം നടക്കേണ്ടതൂഴിയില്‍
കമനീയമെന്നു കരുതു- മീ സന്ധ്യയില്‍?
(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അറിയാന്‍


ഡോള്‍ഫിന്‍ ഇന്ത്യയുടെ ദേശീയ ജലജീവി

ദില്ലി: ദേശീയ മൃഗത്തിനും പക്ഷിക്കും പിന്നാലെ ഇന്ത്യയ്ക്ക് ദേശീയ ജലജീവിയും. വെള്ളത്തിലെ കോമാളിയെന്ന്‌ അറിയപ്പെടുന്ന 'ഡോള്‍ഫിനെയാണ് ഇന്ത്യ ദേശീയ ജലജീവിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ദേശീയ ഗംഗാനദീതട അതോറിറ്റി (എന്‍.ജി.ആര്‍.ബി.എ.) യോഗത്തിനുശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശാണ്‌ തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്‌. യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അധ്യക്ഷത വഹിച്ചു. ഗംഗാനദിയുടെ ശുചീകരണവും ശുദ്ധജല ഡോള്‍ഫിനുകളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ്‌ ഇവയെ ദേശീയ ജലജീവികളായി പ്രഖ്യാപിക്കുന്നത്‌.

ഗംഗാ ശുദ്ധീകരണം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. ഗംഗാനദിയില്‍ കാണപ്പെടുന്ന ശുദ്ധജല ഡോള്‍ഫിനുകള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്‌. നദിയുടെ ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്‌ ഡോള്‍ഫിനുകള്‍.

ഗംഗാനദി 2020ഓടെ പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരമാലിന്യങ്ങളും വ്യവസായ മാലിന്യങ്ങളും ഗംഗാനദിയില്‍ ഒഴുക്കിവിടുന്നത്‌ പൂര്‍ണമായും തടയാനാണ്‌ പദ്ധതി. ഇതിനായി 2010 ഡിസംബറോടെ കര്‍മ പദ്ധതി തയ്യാറാക്കും.

ഗംഗാനദി മാലിന്യമുക്തമാക്കാനായി ഇതിനകം കോടിക്കണക്കിന്‌ രൂപ പാഴാക്കികളഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. മേലില്‍ അതോറിറ്റിയുടെ കര്‍ശനമായ മേന്‍നോട്ടത്തോടെയാകും ശുദ്ധീകരണം നടപ്പാക്കുക. പത്തുവര്‍ഷം കൊണ്ട്‌ 15,000 കോടി രൂപ ചെലവിലാണ്‌ ഗംഗാശുചീകരണ പദ്ധതി നടപ്പാക്കുന്നത്‌.

കേപ്പന്‍ ഹേഗന്‍: കാല്‍പ്പന്തുകളിയുടെ ഇതിഹാസ ഭൂമിയിലേക്ക്‌ വിശ്വകായിക മാമാങ്കം വിരുന്നെത്തുന്നു. 2016ലെ ഒളിമ്പിക്‌സിന്‌ ബ്രസീല്‍ തലസ്ഥാനമായ റിയോഡി ഡി ജനീറോ ആതിഥ്യം വഹിയ്‌ക്കും. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ചിക്കാഗോ, ടോക്കിയോ, മാഡ്രിഡ്‌ എന്നീ വന്‍ നഗരങ്ങളെ പിന്തള്ളിയാണ്‌ റിയോ ഒന്നാമതെത്തിയത്‌.

ചരിത്രത്തിലാദ്യമായാണ്‌ തെക്കേ അമേരിയ്‌ക്കയിലേയ്‌ക്ക്‌ ഒളിമ്പിക്‌സ്‌ എത്തുന്നത്‌. ചൈനീസ്‌ തലസ്ഥാനമായ ബെയ്‌ജിങ്‌ ആയിരുന്നു കഴിഞ്ഞ തവണ ഒളിമ്പിക്‌സിനു വേദിയായത്‌. അമേരിക്ക(ചിക്കാഗോ), സ്‌പെയിന്‍ (മാഡ്രിഡ്‌), ജപ്പാന്‍ (ടോക്കിയോ) എന്നീ ശക്തരായ എതിരാളികളെ പിന്തള്ളി നേടിയ വിജയം ബ്രസീല്‍ ജനത ആഘോഷിയ്‌ക്കുകയാണ്‌. അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മറ്റി (ഐ സി) പ്രസിഡന്റ്‌ ജാക്‌ റോഗ്‌ ആണ്‌ പ്രഖ്യാപനം
നടത്തിയത്‌

6.10.09

ചാച്ചാജി


ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി-
യഹോരാത്രം യത്നിച്ചവരില്‍
ഗാന്ധിജിതന്‍ നാമത്തിന്നരുകില്‍
ചേര്‍ന്നു വരുന്നു ജവഹരിലാല്‍.

ചന്ദനച്ചിതയിലമര്‍ന്നു കഴിഞ്ഞെ-
ന്നാലും; സുന്ദര മനസുകളില്‍
ആദര്‍ശത്തിന്‍ പ്രതിരൂപ ധ്വജ-
മേന്തി വരുന്നു ജവഹരിലാല്‍.

ഹിന്ദുസ്ഥാനികളടിമകളല്ലെ-
ന്നോതിയ നേതാവിന്‍ ശബ്ദം
മാറ്റൊലി കൊള്ളുന്നിവിടെ, ഭാരത-
മൂവര്‍ണക്കൊടി പാറുമ്പോള്‍.

മര്‍ത്യപുരോഗതി സ്വപ്നം കണ്ട-
മഹാശയരനവധിയെന്നാലും;
മര്‍ദ്ദിത മനസുകളില്‍ പ്രത്യാശക-
ളേകി വീര ജവഹരിലാല്‍.

വിനയത്തിന്‍ പനിനീര്‍മലര്‍ നെഞ്ചില്‍-
ചൂടിയ സ്നേഹിതനാം ഹരിലാല്‍
താവക ഹൃദയ വിശുദ്ധിയറിഞ്ഞവ-
രധികവുമവനിയിലിന്ത്യാക്കാര്‍ .

ഏറെയനശ്വരമാക്കിയ ഭാരത-
പ്രഥമ പ്രധാനമന്ത്രി പദം;
ആ മകുടത്തിലൊരിക്കല്‍ക്കൂടി-
ച്ചാര്‍ത്തിയ പൊന്‍തൂവല്‍ തന്നെ.

ഇല്ലിനി കരിനിഴലെങ്കിലു മിന്ത്യയി-
ലിന്നും നിരവധി ഗ്രാമീണര്‍
നയനങ്ങളി ലഴലോടെയങ്ങയു-
ടോര്‍മ്മകളില്‍ മുഴുകിടുന്നു.
സന്മനസ്സുകളില്‍ ജവതരിലലിന്‍
ജീവിത ചിത്രം തെളിയുന്നു;
മാനവലോകം സൌഹാര്‍ദ്ദത്തിന്‍
പുലരികള്‍ പൂവണിയിക്കുന്നു.
ശാന്തിപരത്തിയ വെണ്‍ പ്രാവി-ന്നാ
ശാന്തി വനത്തിലുറങ്ങുമ്പോള്‍
നെഹ്രുജിയെപ്പോലുള്ളവരിവിടെ-
പുതിയ വെളിച്ചം പകരുന്നു.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍)

5.10.09

നമ്മള്‍

താജ് മഹലിന്‍ പ്രണയ ഗാനം ശ്രവിച്ചു നാം
സ്നേഹ വസന്ത സൌരഭ്യം നുകര്‍ന്നവര്‍
നവയൌവ്വനത്തിന്‍ മധുരം പകുത്തവര്‍
പുഴപോലോഴുകുവനൊരുമിച്ചു ചേര്‍ന്നവര്‍
കുളിര്‍മഞ്ഞു പൊഴിയു- മഴകുള്ള സുദിനങ്ങ-
ളകലാതിരിക്കേണമെന്നുമാശിച്ചവര്‍
മനതാരിലുണരുന്ന മോഹമലരുകള്‍
വാടാതെ പരിമളം ചാര്‍ത്തുമെന്നോര്‍ത്തവര്‍
തടശ്ശിലയൊക്കെപ്പൊടിച്ചു മുന്നേറി നാം
ഇച്ഛിച്ച ജീവിതപ്പച്ചപ്പു തേടിയോര്‍
കണ്ണിലെണ്ണയൊഴിച്ചേറെനാള്‍ കാത്തിരു-
ന്നൊടുവില്‍ നിനച്ച പോലിരുമെയ് മറന്നവര്‍
സ്മേരമാം വാടാ മലര്‍ക്കുല നേടിയോ-
രെന്നുകരുതി സന്തോഷിച്ചിരുന്നവര്‍
വേണുനാദം പോലെ ഹൃദ്യമാം ജീവിതം
വേണമെന്നനുദിനം കാതില്‍പ്പറഞ്ഞവര്‍
പക്ഷെയിന്നക്ഷരത്തെറ്റു വരുത്തി നാം
നിറയുന്നു ചുറ്റിലുമുള്ള മിഴികളി-
ളറിയാതെ ചുടു നീര്‍ക്കണങ്ങളെന്നാകിലും
കഷ്ട കാലത്തിന്നിടങ്കാല്‍ത്തൊഴിയേറ്റ
ശിഷ്ടകാലം നമ്മെയന്യരായ് മാറ്റുന്നു;
മന്ദഹാസം കുറഞ്ഞാകെ സന്താപമോ-
ടിന്ദുകലപോലുമിരുളില്‍ മറയുന്നു.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍ )

2.10.09

മന്നാഡേക്ക്‌ ദാദാസാഹിബ്‌ ഫാല്‍ക്കെ പുരസ്‌ക്കാരം






മാനസ മൈനയായെത്തി മലയാളത്തിന്‍റെ മനം കവര്‍ന്ന അനുഗ്രഹീത പിന്നണി ഗായകന്‍ മന്നാഡേക്ക്‌ 2007ലെ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്‌ക്കാരം. മൂവായിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മന്നാഡേയ്‌ക്ക്‌ പദ്‌മശ്രീ, പദ്‌മഭൂഷണ്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


മുഹമ്മദ്‌ റാഫി, മുകേഷ്‌, കിഷോര്‍ കുമാര്‍, എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടങ്ങളില്‍ നിറഞ്ഞു നിന്ന മന്നാഡേ 1944ല്‍ രാമരാജ്‌ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ ആലാപനരംഗത്തെത്തുന്നത്‌. 'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ്‌ അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.



എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ചെമ്മീനിലെ 'മാനസ മൈനെ വരൂ....' എന്നാരംഭിയ്‌ക്കുന്ന ഗാനമാലപിച്ചതിലൂടെ മലയാളിയ്‌ക്കും അദ്ദേഹം പ്രിയങ്കരനായി.


ഇന്ത്യന്‍ സിനിമയ്‌ക്കു നല്‍കിയ സമഗ്ര സംഭാവനകളാണ്‌ ദാദാസാഹിബ്‌ പുരസ്‌കാരത്തിനായി പരിഗണിക്കുക. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്‍റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ്‌ ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ്‌ ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്‌. പത്തുലക്ഷം രൂപയാണു സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്‌ അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിയ്‌ക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഈ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ഏകമലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌