8.10.09

സത്യം!





ചതുരംഗമത്രെ നിന്‍റെ ജന്മം
കരുക്കളായ് നീങ്ങും നിങ്ങളെല്ലാം
വിധി തന്‍റെ പകിടകള്‍, എറിയുമിനിയും,
കഥയറിയാതെ, പടവെട്ടി മരിച്ചു വീഴും..
പടവെട്ടി വീഴും ചിലര്‍ പാതി വഴിയില്‍
വഴിതെറ്റിയലയും മറ്റു ചിലര്‍ പാവം!
ചിലര്‍ കുന്നു കൂട്ടും പൊന്‍പണം മാത്രം,
ചിലര്‍ ചേര്‍ത്തുവെക്കും, ഒരു നൂറു സ്വപ്നം.
പടവെട്ടി നേടുവാന്‍ പദവി പലതത്രെ
പടവെട്ടി നേടുവാന്‍ ഒരു നൂറു ദേശം
പലകാതമോടി തളര്‍ന്നവന്‍ പിന്നെ,
പറയാതെ ഒന്നും മരിച്ചു വീഴും!
ഘടികാര സൂചി തിരിയുന്നു വീണ്ടും,
കരുക്കളായ് വീണ്ടും നീങ്ങുന്നു നീയും
അറിയൂ നീയിനി, ആ നിത്യ സത്യം 
മനുഷ്യാ, നീ വെറും കരുക്കള്‍ മാത്രം!

(ദേവി )

അഭിപ്രായങ്ങളൊന്നുമില്ല: