5.4.10

വിഷു






അന്ന്

മണ്ണിന്‍റെ കാരുണ്യത്തിലുണ്ണുന്നവര്‍ക്കു 
മലയാള നന്മതന്‍ പ്രതീക്ഷയായി 
പുതിയ വിളവിറക്കലിന്നാദ്യത്തെ  
ഉഴവുചാല്‍ വീഴുന്ന സുദിനമായി    
പ്രതീക്ഷകളുടെ കര്‍ണ്ണികാരച്ചിരിയായി 
വീഥിയിലെല്ലാം കൊന്നയുടെ മഞ്ഞക്കടലായി
കണിത്താലമൊരുക്കി വിഷു വരവായി. 


ഇന്ന് 
പത്തായങ്ങളില്ല  സമൃദ്ധി  നിറച്ചു വയ്ക്കാന്‍ 
കുത്തരിപ്പാടങ്ങള്‍ ഫ്ലാറ്റിന്നിടങ്ങളായി മാറുന്നു 
കണിയില്ല കൈ നീട്ടമില്ല; പണക്കൊതി പൂണ്ടവര്‍ 
കെണിയൊരുക്കി പതുങ്ങിയിരിക്കുന്നു. 



ആണുങ്ങടെയാഘോഷം സുരപാനത്തിലായി 
പെണ്ണുങ്ങടെയാഘോഷം ചാനല്‍ ളത്തിലായി 
കാലംമാറി നന്മകളൊക്കെ ലാഭച്ചരക്കായി 
കോലം മാറാത്തവരൊക്കെയും പഴഞ്ചരായി. 



അഭിപ്രായങ്ങളൊന്നുമില്ല: