4.4.10

അറിയാന്‍


പച്ചക്കറികള്‍ അരിഞ്ഞ് അധിക സമയം വയ്ക്കരുത് അവയിലെ പോഷകാംശം നഷ്ടപ്പെടും. 

പരന്ന പാത്രങ്ങളില്‍ ആഹാരം പാകം ചെയ്യുന്നത് ഇന്ധനം ലാഭിക്കും. 

പച്ചക്കറികളുടെ കേടു വന്ന ഭാഗം ചെത്തിക്കളഞ്ഞു ബാക്കിഭാഗം കറിവെയ്ക്കാനെടുക്കുന്ന രീതി നന്നല്ല. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. 

സാലഡിനുള്ള   പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നേരത്തെ അരിഞ്ഞ് വയ്കരുത്. നിറം മങ്ങിപ്പോകും. 

മീന്‍ കുടം പുളി ചേര്‍ത്ത് വയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്പ് അല്പം കായപ്പൊടി ചേര്‍ക്കുക. രുചി കൂടും. 

ടിന്നില്‍ സൂക്ഷിച്ചിരിക്കുന്ന ബിസ്കറ്റിന്  മുകളില്‍ ഒരു ബ്ലോട്ടിംഗ് പേപ്പര്‍ ഇട്ടു വച്ചിരുന്നാല്‍ പുതുമ നഷ്ടപ്പെടില്ല. 

ഗ്രീന്‍പീസ് പോളിത്തീന്‍ ബാഗിലാക്കി ഫ്രീസറില്‍ വച്ചാല്‍ കേടു കൂടാതെയിരിക്കും. 

ഉള്ളി രണ്ടായി മുറിച് പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ ഇട്ടിരുന്നാല്‍ അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരില്ല. 

പാല്‍  ചെറു  തീയില്‍  തിളപ്പിക്കാന്‍  വച്ച്, പാത്രത്തില്‍  ഒരു  സ്പൂണ്‍  കൂടി  ഇട്ടു   വച്ചിരുന്നാല്‍ തിളച്ചു തൂവില്ല. 

പരിപ്പ് പാകം ചെയ്യും മുന്‍പ് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു ചെറിയ സ്പൂണ്‍ നെയ്യും ചേര്‍ക്കുക. പ്രത്യേക രുചി ലഭിക്കും. 

അടുക്കളയിലെ സിങ്ക് കഴുകിയതിനുശേഷം  അല്പം നാരങ്ങനീരോ വിനാഗിരിയോ ഒഴിക്കുക. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല: