11.4.10

ദയാവധം

ഒരു മെല്ലിച്ച ജീവിതം
ആത്മഹത്യയെ പ്രണയിച്ച്
റയില്‍പ്പാതയിലിരിക്കവേ,
രക്ഷകയായെത്തിയ ധനാട്യ സുന്ദരി
വാക്കുകളില്‍ ആകൃഷ്ടനാക്കി
അയാളെ
ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
പിന്നീട്,
അയാളുടെ ശ്വാസ നിശ്വാസങ്ങള്‍ക്ക്
നേര്‍ പാതിയാകാന്‍ തയ്യാറായി
അവള്‍, ടിയാനെ
തന്‍റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചപ്പോള്‍,
കാലന്‍ കൈയൊഴിഞ്ഞെന്നു കരുതി
വിഷമിച്ചിരുന്ന അയാള്‍
റെയില്‍പ്പാളമന്വേഷിച്ചു മെനക്കെടാതെ,
ദയാവധത്തിനു ഹര്‍ജി സമര്‍പ്പിച്ച
സമാധാനത്തോടെ,
സമ്മതപൂര്‍വ്വം തലകുലുക്കി.

1 അഭിപ്രായം:

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഏപ്രിള്‍ 6ലെ പത്രം വിശേഷാല്‍ പതിപ്പിലെ
ദയാവധമെന്ന എന്‍റെ കവിത വായിക്കുമല്ലോ?