
മാനസ മൈനയായെത്തി മലയാളത്തിന്‍റെ മനം കവര്‍ന്ന അനുഗ്രഹീത പിന്നണി ഗായകന്‍ മന്നാഡേക്ക് 2007ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം. മൂവായിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മന്നാഡേയ്‌ക്ക് പദ്‌മശ്രീ, പദ്‌മഭൂഷണ്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് റാഫി, മുകേഷ്, കിഷോര്‍ കുമാര്‍, എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടങ്ങളില്‍ നിറഞ്ഞു നിന്ന മന്നാഡേ 1944ല്‍ രാമരാജ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ആലാപനരംഗത്തെത്തുന്നത്. 'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ് അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.
എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ചെമ്മീനിലെ 'മാനസ മൈനെ വരൂ....' എന്നാരംഭിയ്‌ക്കുന്ന ഗാനമാലപിച്ചതിലൂടെ മലയാളിയ്‌ക്കും അദ്ദേഹം പ്രിയങ്കരനായി.
ഇന്ത്യന്‍ സിനിമയ്‌ക്കു നല്‍കിയ സമഗ്ര സംഭാവനകളാണ് ദാദാസാഹിബ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്‍റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. പത്തുലക്ഷം രൂപയാണു സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിയ്‌ക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഈ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ഏകമലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ