5.10.09

നമ്മള്‍

താജ് മഹലിന്‍ പ്രണയ ഗാനം ശ്രവിച്ചു നാം
സ്നേഹ വസന്ത സൌരഭ്യം നുകര്‍ന്നവര്‍
നവയൌവ്വനത്തിന്‍ മധുരം പകുത്തവര്‍
പുഴപോലോഴുകുവനൊരുമിച്ചു ചേര്‍ന്നവര്‍
കുളിര്‍മഞ്ഞു പൊഴിയു- മഴകുള്ള സുദിനങ്ങ-
ളകലാതിരിക്കേണമെന്നുമാശിച്ചവര്‍
മനതാരിലുണരുന്ന മോഹമലരുകള്‍
വാടാതെ പരിമളം ചാര്‍ത്തുമെന്നോര്‍ത്തവര്‍
തടശ്ശിലയൊക്കെപ്പൊടിച്ചു മുന്നേറി നാം
ഇച്ഛിച്ച ജീവിതപ്പച്ചപ്പു തേടിയോര്‍
കണ്ണിലെണ്ണയൊഴിച്ചേറെനാള്‍ കാത്തിരു-
ന്നൊടുവില്‍ നിനച്ച പോലിരുമെയ് മറന്നവര്‍
സ്മേരമാം വാടാ മലര്‍ക്കുല നേടിയോ-
രെന്നുകരുതി സന്തോഷിച്ചിരുന്നവര്‍
വേണുനാദം പോലെ ഹൃദ്യമാം ജീവിതം
വേണമെന്നനുദിനം കാതില്‍പ്പറഞ്ഞവര്‍
പക്ഷെയിന്നക്ഷരത്തെറ്റു വരുത്തി നാം
നിറയുന്നു ചുറ്റിലുമുള്ള മിഴികളി-
ളറിയാതെ ചുടു നീര്‍ക്കണങ്ങളെന്നാകിലും
കഷ്ട കാലത്തിന്നിടങ്കാല്‍ത്തൊഴിയേറ്റ
ശിഷ്ടകാലം നമ്മെയന്യരായ് മാറ്റുന്നു;
മന്ദഹാസം കുറഞ്ഞാകെ സന്താപമോ-
ടിന്ദുകലപോലുമിരുളില്‍ മറയുന്നു.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍ )

അഭിപ്രായങ്ങളൊന്നുമില്ല: