ഡോള്‍ഫിന്‍ ഇന്ത്യയുടെ ദേശീയ ജലജീവി
ദില്ലി: ദേശീയ മൃഗത്തിനും പക്ഷിക്കും പിന്നാലെ ഇന്ത്യയ്ക്ക് ദേശീയ ജലജീവിയും. വെള്ളത്തിലെ കോമാളിയെന്ന് അറിയപ്പെടുന്ന 'ഡോള്‍ഫിനെയാണ് ഇന്ത്യ ദേശീയ ജലജീവിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ദേശീയ ഗംഗാനദീതട അതോറിറ്റി (എന്‍.ജി.ആര്‍.ബി.എ.) യോഗത്തിനുശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷത വഹിച്ചു. ഗംഗാനദിയുടെ ശുചീകരണവും ശുദ്ധജല ഡോള്‍ഫിനുകളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇവയെ ദേശീയ ജലജീവികളായി പ്രഖ്യാപിക്കുന്നത്.
ഗംഗാ ശുദ്ധീകരണം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. ഗംഗാനദിയില്‍ കാണപ്പെടുന്ന ശുദ്ധജല ഡോള്‍ഫിനുകള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. നദിയുടെ ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ് ഡോള്‍ഫിനുകള്‍.
ഗംഗാനദി 2020ഓടെ പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരമാലിന്യങ്ങളും വ്യവസായ മാലിന്യങ്ങളും ഗംഗാനദിയില്‍ ഒഴുക്കിവിടുന്നത് പൂര്‍ണമായും തടയാനാണ് പദ്ധതി. ഇതിനായി 2010 ഡിസംബറോടെ കര്‍മ പദ്ധതി തയ്യാറാക്കും.
ഗംഗാനദി മാലിന്യമുക്തമാക്കാനായി ഇതിനകം കോടിക്കണക്കിന് രൂപ പാഴാക്കികളഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. മേലില്‍ അതോറിറ്റിയുടെ കര്‍ശനമായ മേന്‍നോട്ടത്തോടെയാകും ശുദ്ധീകരണം നടപ്പാക്കുക. പത്തുവര്‍ഷം കൊണ്ട് 15,000 കോടി രൂപ ചെലവിലാണ് ഗംഗാശുചീകരണ പദ്ധതി നടപ്പാക്കുന്നത്.
കേപ്പന്‍ ഹേഗന്‍: കാല്‍പ്പന്തുകളിയുടെ ഇതിഹാസ ഭൂമിയിലേക്ക് വിശ്വകായിക മാമാങ്കം വിരുന്നെത്തുന്നു. 2016ലെ ഒളിമ്പിക്‌സിന് ബ്രസീല്‍ തലസ്ഥാനമായ റിയോഡി ഡി ജനീറോ ആതിഥ്യം വഹിയ്‌ക്കും. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ചിക്കാഗോ, ടോക്കിയോ, മാഡ്രിഡ് എന്നീ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് റിയോ ഒന്നാമതെത്തിയത്.
ചരിത്രത്തിലാദ്യമായാണ് തെക്കേ അമേരിയ്‌ക്കയിലേയ്‌ക്ക് ഒളിമ്പിക്‌സ് എത്തുന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങ് ആയിരുന്നു കഴിഞ്ഞ തവണ ഒളിമ്പിക്‌സിനു വേദിയായത്. അമേരിക്ക(ചിക്കാഗോ), സ്‌പെയിന്‍ (മാഡ്രിഡ്), ജപ്പാന്‍ (ടോക്കിയോ) എന്നീ ശക്തരായ എതിരാളികളെ പിന്തള്ളി നേടിയ വിജയം ബ്രസീല്‍ ജനത ആഘോഷിയ്‌ക്കുകയാണ്. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി (ഐ സി) പ്രസിഡന്റ് ജാക് റോഗ് ആണ് പ്രഖ്യാപനം നടത്തിയത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ